രാഹുൽ മാങ്കുട്ടത്തിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊല്ലത്ത് യൂത്ത് കോൺഗ്രസിൻ്റെ വ്യാപക പ്രതിഷേധം

Advertisement

കൊല്ലം.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊല്ലത്ത് യൂത്ത് കോൺഗ്രസിൻ്റെ വ്യാപക പ്രതിഷേധം.ചവറ പോലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെ ചെറിയ സംഘർഷമുണ്ടായി. കൊല്ലം സംസ്ഥാന പാത ഉപരോധിച്ച പ്രവർത്തകരെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം ചന്ദനത്തോപിൽ ദേശീയ ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് പി എസ് അനുതാജ്, ജില്ലാ പ്രസിഡൻ്റ് റിയാസ് ചിതറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.