ചക്കുവള്ളി ചെമ്മാട്ട് മുക്കിനു സമീപം അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു;ഉഗ്ര സ്ഫോടനത്തിൽ നാട് വിറച്ചു

Advertisement

ശൂരനാട്:ചക്കുവള്ളി
പോരുവഴി പള്ളിമുറി കൊച്ചേരി
ചെമ്മാട്ട് മുക്കിനു സമീപം സിപിഎം
മുൻ ലോക്കൽ സെക്രട്ടറിയുടെ
ഉമസ്ഥതയിൽ പ്രവർത്തിച്ചു വന്നിരുന്ന അനധീകൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.ചൊവ്വാഴ്ച പകൽ 12.45 ഓടെ ആണ് നാടിനെ നടുക്കിയ ഉഗ്രസ്ഫോടനം നടന്നത്.ചെമ്മാട്ട് മുക്കിനു സമീപം ആൾ താമസമില്ലാത്ത വീടിനോട് ചേർന്നുള്ള ഷെഢിൽ പ്രവർത്തിച്ചു വന്ന സംഭരണ കേന്ദ്രത്തിൽ ചെറിയ സിലിണ്ടറുകളിൽ നിന്നും വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് എന്ന് പറയുന്നു.അഞ്ചിലധികം സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.ഈ സമയം ഗ്യാസ് നിറയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.ഇതിനാൽ വലിയ ദുരന്തമാണ് വഴി മാറിയത്.ഇരുന്നൂറോളം നിറ സിലിണ്ടറുകളാണ് ഇവിടെ ഉണ്ടായിരുന്നത്.സിപിഎം
മുൻ ലോക്കൽ സെക്രട്ടറി പള്ളിമുറി
കോലടുത്ത് വീട്ടിൽ പ്രകാശ്.ജെ.കുറുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് അനധീകൃത സംഭരണ കേന്ദ്രം.പാർട്ണറായി
മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ മറ്റൊരു സിപിഎം നേതാവും കൂടിയുണ്ട്.പന്തളം തുമ്പമണിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസിയുടെ മറവിലാണ് ചക്കുവള്ളിയിൽ അനധീകൃത സംഭരണ കേന്ദ്രം ഏറെ നാളായി പ്രവർത്തിച്ചു വരുന്നത് എന്നാണ് ആക്ഷേപം. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സംഭരണ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്നത് എന്നും പരാതിയുണ്ട്..


ശാസ്താംകോട്ടയിൽ നിന്നടക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
ചക്കുവള്ളി,പോരുവഴി മേഖലയിൽ ആവശ്യക്കാർക്ക് വീടുകളിലും സ്ഥാപനങ്ങളിലും അനധികൃതമായി സിലിണ്ടറുകൾ എത്തിച്ചു നൽകുന്നത് ഇവിടെ നിന്നായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.അതിനിടെ ഭരണ സ്വാധീനമുപയോഗിച്ച് ഉടമസ്ഥർക്കെതിരെ കേസെടുക്കാതെ ശൂരനാട് പൊലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.