നവകേരള സദസ് പണപിരുവ് കണക്ക് പുറത്ത് വിടണം കോൺഗ്രസ്സ്

Advertisement

ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസുമായി ബന്ധപെട്ട് നടത്തിയപണപിരുവ് കണക്ക് പുറത്ത് വിടണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് നേതൃയോഗം അധികാരികളോട് ആവശ്യപ്പെട്ടു. എം.എൽ.എ , ജില്ല – ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിസന്റൻ മാർ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ,ഡപ്യൂട്ടി കളക്ടർ , ഗ്രാമവികസനഅസിസ്റ്റന്റ് കമ്മീഷണർ, തഹസീൽദാർ, ഡപ്യൂട്ടി തഹസീൽദാറൻ മാർ , വില്ലേജ് ഓഫീസറൻ മാർ , സെയിൽ ടാക്സ് ഓഫീസറൻമാർ , ജില്ലാ , ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ , മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥ മേധാവികൾ, എൽ.ഡി.എഫ് നേതാക്കൾ എന്നിവർ ചേർന്നാണ് ഭീഷണിപ്പെടുത്തി വ്യാപകമായ പണപിരുവ് നടത്തിയത്.ഇത് കൂടാതെ സ്പോൺസറൻമാരെയുംഇവർ കണ്ടെത്തിയിരുന്നു. ആരൊക്കെ എത്ര രൂപ തന്നു , സ്പോൺസറൻ മാർ ആരൊക്കെ എന്നിവയും പുറത്ത് വിടണം. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജ ഹാൻ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , തുണ്ടിൽ നൗഷാദ്, പി.എം. സെയ്ദ് , പി.നൂർദീൻ കുട്ടി,തോമസ് വൈദ്യൻ, ഗോകുലം അനിൽ, വിദ്യാരംഭം ജയകുമാർ , വർഗ്ഗീസ് തരകൻ, എൻ.സോമൻ പിള്ള , ഗോപൻ പെരുവേലിക്കര, കടപുഴ മാധവൻ പിളള, എം.വൈ. നിസാർ , രാജു ലോറൻസ് , വിനോദ് വില്ലേത്ത് , ഷാബു മൺറോ, ആർ. അരവിന്ദാക്ഷൻ പിള്ള ,എം.എ. സമീർ, ചന്ദ്രൻ കല്ലട, സുനിൽ കല്ലട, എസ്. സുബ്രമണ്യൻ, സുരേഷ് ചന്ദ്രൻ ,സലാം പുതുവേൽ , ലാലി ബാബു, പി.ആർ. ബിജു, വൈ. നജിം, എൻ.ശിവാനന്ദൻ , കുന്നിൽജയകുമാർ , ജി. ഗീവർഗ്ഗീസ്, സുജയ്കുമാർ , സുന്ദരേശൻ മൺറോതുരുത്ത്, ഗിരീഷ് കുമാർ കാരാളി,ജി.ബാബു കുട്ടൻ, കരീലി ബാലചന്ദ്രൻ ,കെ.എസ്. കിരൺ , റിയാസ് പറമ്പിൽ , ശാന്തകുമാരിയമ്മ, ഷീജ ഭാസ്ക്കർ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement