പടിഞ്ഞാറേ കല്ലട: മാർത്തോമ്മ ഇടവകയുടെ നേതൃത്വത്തിൽ പതിനൊന്നാമത് കല്ലട കൺവൻഷൻ 10 മുതൽ 14 വരെ പഴയ ബസ്റ്റാൻഡ് കൺവൻഷൻ നഗറിൽ വച്ച് നടക്കുമെന്ന് പ്രസിഡന്റ് റവ.വി.റ്റി.
യേശുദാസൻ,ഇടവക സെക്രട്ടറി ബിജു തങ്കച്ചൻ,ജനറൽ കൺവീനർമാരായ ടി.കെ ബിനു,
കോശി.കെ.തങ്കച്ചൻ എന്നിവർ അറിയിച്ചു.10 ന് വൈകിട്ട് 6ന് മാർത്തോമാസഭ അടൂർ ഭദ്രാസന അധ്യക്ഷൻ അഭി.മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ തിരുമനസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. അഭി.ഡോ.ജോസഫ് മാർ ഡൈനോഷ്യസ് മെത്രാപ്പോലീത്ത, റവ.പി.കെ സഖറിയ,റവ.എം.സി ശാമുവേൽ,റവ.എൽ.വർഗീസ്,
കെ.തോമസ് ഉപദേശി,മെർലിൻ.റ്റി .മാത്യു,ശ്രീമതി സമ്പത്ത് വർഗീസ് എന്നിവർ നേതൃത്വം നൽകും .