ഭരണിക്കാവ് സുഭിക്ഷ ഹോട്ടൽ ഇനി മുതൽ സ്വന്തം കെട്ടിടത്തിൽ

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ സിവിൽ സപ്ലൈ വകുപ്പ് അനുവദിച്ച ഭരണിക്കാവിലെ സുഭിക്ഷ ഹോട്ടലിന് സ്വന്തം കെട്ടിടമായി.16 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് കെട്ടിടം നിർമ്മിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപൻ കെട്ടിടം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഗീത.ആർ അധ്യക്ഷത വഹിച്ചു.ജില്ലാ സപ്ലൈ ഓഫീസർ സി.വി മോഹൻ കുമാർ സുഭിക്ഷ സംരഭകരെ ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സനൽകുമാർ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഉഷാകുമാരി,അനിൽ തുമ്പോടൻ,സജിത.എ,ബ്ലോക്ക്
പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്,ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജയകുമാർ സ്വാഗതവും സെക്രട്ടറി ജയപ്രകാശ്.പി നന്ദിയും പറഞ്ഞു.

Advertisement