ശൂരനാട്:ക്ഷേത്രത്തിനു നേരെ ആക്രമണം:ഡിവൈഎഫ്ഐ
മേഖലാ പ്രസിഡന്റ് ഉൾപ്പെടെ നാല് പ്രതികൾ അറസ്റ്റിൽ
ശൂരനാട് : ക്ഷേത്രത്തിനു നേരെ ആക്രമണം നടത്തിയ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ഉൾപ്പെടെ നാല് പ്രതികൾ അറസ്റ്റിൽ.മണപ്പള്ളി പാവുമ്പ പനങ്ങാട്ട് ജംഗ്ഷനിൽ രഞ്ചിത്ത് ഭവനത്തിൽ രഞ്ചിത്ത് (33),മൈനാഗപ്പള്ളി ചെറുകര കിഴക്കതിൽ വിഷ്ണു (25),മണപ്പള്ളി പാവുമ്പ യക്ഷിപ്പള്ളിൽ പുത്തൻ വീട്ടിൽ അമീൻ (27),തഴവ കുറ്റിപ്പുറം കൊക്കാട്ടേത്ത് കിഴക്കതിൽ ഷെറിൻ ഷാ(25) എന്നിവരാണ് അറസ്റ്റിലായത്.ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ഡിവൈഎഫ്ഐ പാവുമ്പ മേഖലാ പ്രസിഡന്റാണ് ഒന്നാം പ്രതിയായ രഞ്ചിത്ത്.ശൂരനാട് വടക്ക് മലയടിക്കുറ്റി പുതുശേരി മുകൾ മലനട ക്ഷേത്രത്തിനു
നേരെ കഴിഞ്ഞ ഞായർ രാത്രിയിലാണ് ആക്രണം ഉണ്ടായത്.മുഖം മൂടി ധരിച്ചെത്തിയ സംഘം ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്ന് ഓഫീസിന്റെ ജനൽ ഗ്ലാസുകളും കൽവിളക്കുകളും മേശയും കസേരകളും ഉൾപ്പെടെ അടിച്ചു തകർക്കുകയായിരുന്നു.ശബ്ദം കേട്ട് പരിസരവാസികൾ എത്തുന്നത് കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു.തുടർന്ന് ഒളിവിൽ പോയ പ്രതികളെ പൊലീസ് നടത്തിയ പഴുതടച്ചുളള അന്വേഷണത്തിൽ ചാരുംമൂട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നാണ് പിടികൂടിയത്.കുടിപ്പകയാണ് ആക്രമണകാരണമെന്ന്
പൊലീസ് പറഞ്ഞു.ഉത്സവ പറമ്പുകളിലെ സ്ഥിരം പ്രശ്നക്കാരായ പ്രതികൾ അടുത്തിടെ ആക്രമണം നടത്തിയ ക്ഷേത്രത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.ശാസ്താംകോട്ട: ഡിവൈഎസ്പി എസ്.ഷെരീഫിന്റെ നിർദ്ദേശപ്രകാരം ശൂരനാട് സി.ഐ ജോസഫ് ലിയോൺ,ശാസ്താംകോട്ട എസ്.ഐ ഷാനവാസ്,ജി.എസ്.ഐ ശ്രീകുമാർ,ശൂരനാട് സ്റ്റേഷനിലെ രാജേഷ്,ധനേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.