രാഹുൽ മാങ്കൂട്ടത്തിനെതിരായ നടപടി;നാടെങ്ങും പ്രതിഷേധം

Advertisement

ശാസ്താംകോട്ട : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ അകാരണമായി ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് ലോജു ലോറൻസിന്റെ നേതൃത്വത്തിൽ നടന്ന പ്രധിഷേധ പ്രകടനത്തിൽ നേതാക്കളായ റിയാസ് പറമ്പിൽ,ബിജു,ജി,എം.ഐ നിസാർ,
ജിതിൻ ശാസ്താംകോട്ട,സനുലാല്‍,നിയാസ്,അനില ലാസർ,ശ്രീനാഥ്,എം.മുകേഷ്, അർഷാദ്, സ്റ്റാലിൻ ജോൺസൺ,ശ്യാം പൗലോസ്,ലൈജു,മുനീർ,റെജില നൗഷാദ്,റിജോ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

മൈനാഗപ്പള്ളി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു.മൈനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് അനിൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണി ഇലവിനാൽ ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വിദ്യാരംഭം ജയകുമാർ,വർഗീസ് തരകൻ,ഐഎൻടിയുസി റീജിനൽ പ്രസിഡന്റ് തടത്തിൽ സലീം, ജോൺസൺ വൈദ്യൻ,രാജീവ് മൈനാഗപ്പള്ളി,അനൂപ് അരവിന്ദ്, നിതിൻ ബോസ് എന്നിവർ സംസാരിച്ചു.പ്രകടനത്തിന്
മഞ്ജുഷ,പ്രാർത്ഥന ഉണ്ണിപിള്ള, ആഷിക്,നസീബ് ബഷീർ,അനന്തു മുരളി,നൗഫൽ പോരുവഴി,റോബിൻ ബാബു,അലൻ,അബിൻഷാ എന്നിവർ നേതൃത്വം നൽകി.

ശൂരനാട് തെക്ക് : രാഹുൽ മാങ്കൂട്ടത്തെ അന്യായമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റി പതാരത്ത് പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് ആർ.ഡി.പ്രകാശ്,കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളായ സി.സരസ്വതി അമ്മ,എ.വി ശശിധരക്കുറുപ്പ്,അഡ്വ.ബി.ശ്രീകുമാർ ,ആനന്ദൻ,വി.അജയകുമാർ,ആകാശ് മുക്കട,ബാബുരാജൻ,റെജി മാമ്പള്ളി, ശശീന്ദ്രൻ പിള്ള,സഹദേവൻ പിള്ള,കെ.ഹരികൃഷ്ണൻ,
അനുകൃഷ്ണൻ,എസ്.സന്ദീപ്, ശ്യാംകുമാർ,ശ്രീജിത്ത്,ഗൗരി, ഹരികുമാർ,സലിം തുടങ്ങിയവർ നേതൃത്വം നൽകി.

ചക്കുവള്ളി : പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ്‌,യൂത്ത്
കോൺഗ്രസ്‌,കെ എസ് യൂ, കമ്മിറ്റികളുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പ്രകടനവും യോഗവും നടത്തി.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ചക്കുവള്ളി നസീറിന്റെ അധ്യക്ഷതയൽ കൂടിയ പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു.നേതാക്കളായ പി കെ രവി, നാസർ കിണറുവിള,അർത്തിയിൽ അൻസാരി,പേറയിൽ നാസർ,അബ്ദുൽ സമദ്,ഷെഫീഖ് അർത്തിയിൽ,റിയാസ് പറമ്പിൽ,അജ്മൽ അർത്തിയിൽ,ഹനീഫ ഇഞ്ചവിള,വരിക്കോലിൽ ബഷീർ,
ഇർഷാദ് എന്നിവർ സംസാരിച്ചു.

കുന്നത്തൂർ : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി.ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്
ശശിധരൻ ഏഴാംമൈൽ അധ്യക്ഷത വഹിച്ചു.കുന്നത്തൂർ പ്രസാദ്,ഷീജാ രാധാകൃഷ്ണൻ,റ്റി.എ സുരേഷ് കുമാർ,രഞ്ജിത്ത്,ഉണ്ണികൃഷ്ണ പിള്ള,റെജി കുര്യൻ,രാജൻ നാട്ടിശേരി,കുന്നത്തൂർ മനോഹരൻ, ജോസ് സുരഭി എന്നിവർ പ്രസംഗിച്ചു.ഹരി പുത്തനമ്പലം,ഉമേഷ് കുന്നത്തൂർ,ഉദയൻ കുന്നത്തൂർ,ഹരികുമാർ കുന്നത്തൂർ,ജുബിൻ,ശ്രീക്കുട്ടൻ, ആരോമൽ എന്നിവർ നേതൃത്വം നൽകി.

കിഴക്കേ കല്ലട : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച്. കിഴക്കേ കല്ലട,ചിറ്റുമല, മണ്ഡലം കമ്മിറ്റികളുടെയും,യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ. മാർത്താണ്ഡപുരത്തുനിന്ന് ചിറ്റുമലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത്, ചിറ്റുമല മണ്ഡലം
പ്രസിഡന്റ് രാജു ലോറൻസ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിജോ,കല്ലട വിജയൻ,ചന്ദ്രൻ കല്ലട,ഗോപാലകൃഷ്ണപിള്ള, പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിയമ്മ, മെമ്പർമാരായ മായാദേവി,ശ്രീരാഗ് മഠത്തിൽ,ലാലി,വിജയമ്മ,സൈമൺ വർഗീസ്,വസന്ത ഷാജി, കോശി അലക്സ്,മണി വൃന്ദാവൻ,ജലജ, സതീശൻ പിള്ള എന്നിവർ സംസാരിച്ചു.