കേരളത്തിൽ അഴിമതിയും ധൂർത്തും നിറഞ്ഞ ഭരണം, പി കെ കുഞ്ഞാലികുട്ടി

Advertisement

കരുനാഗപ്പള്ളി. അഴിമതിയും ധൂർത്തും നിറഞ്ഞ ഭരണമാണ് പിണറായി ഭരണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരുനാഗപ്പള്ളിയിൽ നടന്ന കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ ഡി എഫ് ഭരണത്തിന് എതിരെയുള്ള ജനവികാരമാണ് ഇവിടെ കൂടിയ ജനക്കൂട്ടം. പിണറായിയും 20-മന്ത്രി മാരും നടത്തിയ നവകേരള സദസ്സ് തട്ടിപ്പായിരുന്നു എന്നു ഇവിടെ കൂടിയ ജനം വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പകരം വീട്ടും എന്നും കുഞ്ഞാലി കുട്ടിപറഞ്ഞു. ജനകേരള സദസ്സ് തട്ടിപ്പ് സദസ്സായി ജനാധിപത്യ വിശ്വാസികൾ എഴുതി തള്ളി എന്നും അദ്ദേഹം ചൂണ്ടികാട്ടി.

കേരളത്തിൽ തൊഴിലാളികൾ പട്ടിണിയിലാണ് കശുവണ്ടി ഫാക്ട്റികൾ എല്ലാം അടഞ്ഞു കിടക്കുന്നു. പെൻഷൻ കൊടുക്കാൻ സർക്കാരിന്റെ കയ്യിൽ പൈസ ഇല്ല. പക്ഷെ മുഖ്യ മന്ത്രിയുടെയും കൂട്ടാളികളുടെയും ധൂർത്തിനു ഒരു കുഴപ്പവും കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

യൂ ഡി എഫ് നിയോജകമണ്ഡലം പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ ആദ്യക്ഷത വഹിച്ചു. സി ആർ മഹേഷ്‌ എം എൽ എ. യൂ ഡി എഫ് ജില്ലാ ചെയർമാൻ കെ സി രാജൻ, ഐ എൻ റ്റി യൂ സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ലീഗ് നേതാവ് സിദ്ധീഖ് രാമനാട്ടൂർ, ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് എം എസ് ഷൗക്കത്ത്, കോൺഗ്രസ്‌ നേതാക്കളായ കെ ജി രവി ആർ രാജശേഖരൻ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് അഡ്വ:കെ എ ജവാദ്, ബി എസ് വിനോദ്. എൽ കെ ശ്രീദേവി, ബിന്ദു ജയൻ, കോൺഗ്രസ്‌ പ്രസിഡന്റുമാരായ ഷിബു പഴനികുറ്റി. ക്ലാപ്പന ശ്രീകുമാർ, അൻസാർ മലബാർ, തഴവ ബിജു, തുളസി, കെ എം നൗഷാദ്, പത്മനാഭപിള്ള, അഡ്വ: സി ഒ കണ്ണൻ, സുന്ദരേശൻ, സോമരാജൻ, പനക്കുളങ്ങര സുരേഷ്, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ്, അഡ്വ:പ്രവീൺകുമാർ എന്നിവർ സംസാരിച്ചു എം എ സലാം സ്വാഗതംപറഞ്ഞു.