പന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

Advertisement

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ കരിങ്ങന്നൂരിൽ പന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.
ടാപ്പിങ് തൊഴിലാളിയായ വട്ടപ്പാറ നൗഫിയ മൻസിലിൽ അയ്യൂബ് ഖാൻ (47) നാണ് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ  ടാപ്പിങ്ങിന് പോകുന്നതിനിടെ കരിങ്ങന്നൂർ ഇരുപറക്കോണം എന്ന സ്ഥലത്ത് വച്ചാണ് സംഭവം.