ജില്ലാ മൃഗാശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പുകള്‍ക്ക് ശസ്ത്രക്രിയ

Advertisement

പുത്തൂര്‍ കളത്തില്‍ മണ്ണുമാറ്റുന്നതിനിടെ ജെ സി ബി തട്ടി പരുക്കേറ്റ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ രക്ഷിക്കാന്‍ ജില്ലാ മൃഗാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. വനംവകുപ്പിന്റെ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ വാഹനത്തിലാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചത്. അടിയന്തര ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന നിലയ്ക്കായിരുന്നു ശസ്ത്രക്രിയ. ഒരു മണിക്കൂര്‍ നീണ്ട പ്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആന്റിബയോട്ടിക്കും അനുബന്ധമരുന്നുകളും നല്‍കുന്നുണ്ട്
മുറിവ് ഉണങ്ങുന്നതോടെ പാമ്പുകളെ ശെന്തരുണി വന്യജീവി സങ്കേതത്തിലാക്കുമെന്ന് വൈ അന്‍വര്‍ പറഞ്ഞു.  ജില്ലാ മൃഗാശുപത്രി മേധാവി ഡോ.ഡി.ഷൈന്‍കുമാര്‍, വെറ്ററിനറി സര്‍ജന്‍മാരായ ഡോ സജയ് കുമാര്‍, ഡോ. സേതുലക്ഷ്മി എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി.