കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ആഭരണം കവർന്നു

Advertisement

കൊട്ടാരക്കര. കൊല്ലo കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ആഭരണം കവർന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം . കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്.

രണ്ട് കമ്മലും അക്രമികൾ കവർന്നു. ബൈക്കിലെത്തിയവരാമ് അക്രമം നടത്തിയത്. കുട്ടി തലക്കടിയേറ്റ് ബോധരഹിതയായികിടക്കുകയായിരുന്നു. പത്രവിതരണക്കാരനാണ് കുട്ടി കിടക്കുന്നത് കണ്ട് നാട്ടുകാരെ വിളിച്ചു കൂട്ടിയത്.