വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി ആഭരണം കവർന്നെന്ന പരാതിയിൽ ‘കള്ളനെ ‘ പിടിച്ചു , ഞെട്ടിയത് നാട്ടുകാർ

Advertisement

ഓയൂർ . വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നെന്ന പരാതി വ്യാജം. വീട്ടിൽ നിന്ന് പരിഗണനയും സ്നേഹവും കിട്ടാത്തതിലുണ്ടായ മനോവിഷമത്തെ തുടർന്നാണ് കുട്ടി വ്യാജ പരാതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.



ഇന്ന് രാവിലെ 6.45 നാണ് സംഭവം.ട്യൂഷന് പോകുന്നതിനിടെ അക്രമി സംഘം തലയ്‌ക്കടിച്ച് വീഴ്ത്തിയ ശേഷം കമ്മൽ കവർന്നെന്നായിരുന്നു കുട്ടിയുടെ പരാതി . തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി
വ്യാജമെന്ന് കണ്ടെത്തിയത്. വീട്ടിൽ നിന്ന് പരിഗണനയും സ്നേഹവും കിട്ടാത്തതിന്റെ മനോവിഷമമാണ് കളവ് പറയാൻ കാരണമെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടിക്ക് പരിക്കേറ്റിട്ടില്ലെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.വിദ്യാർത്ഥിനിയുടെ കമ്മൽ നഷ്ടമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയുടേതായിരുന്നു പരാതി.