സലിം മണ്ണേൽ മരിച്ചത് മർദ്ദനമേറ്റ്, പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തു

Advertisement

കരുനാഗപ്പള്ളി. മധ്യസ്ഥചർച്ചയ്ക്കിടെ മർദ്ദനമേറ്റ് ആണ് തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ മരിച്ചതെന്ന് പരാതി. കരുനാഗപ്പള്ളി പാലോലിക്കുളങ്ങരയിൽ ഇന്ന് വൈകിട്ട് ആണ് സംഭവം.
പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ് സലീം

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്.
പാലോലിക്കുളങ്ങര മുസ്ലീം ജമാഅത്തിൽപ്പെട്ട ഷമീറും, കോയിവിള മുസ്ലീം ജമാ അത്തിൽ പ്പെട്ട സുൽഫത്തും തമ്മിലുള്ള ദാമ്പത്യ ജീവിത പ്രശ്നങ്ങൾ മധ്യസ്ഥ ചർച്ചയിൽ പരിഹരിക്കാൻ ഇരു കൂട്ടരുടെയും ബന്ധുക്കൾ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ ഇന്ന് (വെള്ളി) വൈകിട്ട് 4 മണിക്ക് ഒത്തുകൂടി.
തുടർന്ന് ചർച്ച മുന്നോട്ട് പോകവേ വധുവിന്റെ ബന്ധുക്കൾ നിരവധി പേർ ചർച്ച നടക്കുന്ന ഓഫീസിലേക്ക് എത്തി.
തുടർന്ന് 5.30 ഓടെഅക്രമത്തിലേക്ക് വഴിമാറി.
വധുവിന്റെ ബന്ധുക്കൾ ഒരു പ്രകോപനവുമില്ലാതെ സലിം മണ്ണേലിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. കുഴഞ്ഞുവീണ സലിമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം വലിയത്ത് ആശുപത്രി മോർച്ചറിയിൽ . സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. മൃതദേഹം നാളെ (ശനി) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും .കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

വിട പറഞ്ഞത് നാടിന് പ്രിയപ്പെട്ട സൗമ്യനായ പൊതുപ്രവർത്തകനെ സലീം മണ്ണേലിന്റെ മരണ വാർത്ത ഏറെ ദുഃഖത്തോടെയാണ് നാട് കേട്ടത് ‘
സംഭവം അറിഞ്ഞ് നിരവധി പേരാണ് പാലോലി ക്കുളങ്ങര മുസ്ലീം ജമാ അത്ത് അങ്കണത്തിലും ആശുപത്രിയിലും എത്തിയത് :
തൊടിയൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും കന്നി പോരാട്ടത്തിൽ തന്നെ വിജയം വരിച്ചു. വൈസ് പ്രസിഡന്റുമായി .
ഏറെക്കാലം പാലോലി ക്കുളങ്ങര മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ആണ്. ജമാ അത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

Advertisement