കരുനാഗപ്പള്ളി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉള്ള കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനും, കരുനാഗപ്പള്ളി നഗരസഭയുടെ അമൃത കുടിവെള്ള വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി പന്മന കോലത്ത് മുക്കിൽ നിന്നും ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ പൈപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സി ആർ മഹേഷ് എംഎൽഎയുടെയും നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന്റെയും നേതൃത്വത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്ത സ്ഥല പരിശോധന നടത്തി.
ശാസ്താംകോട്ട ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും നിലവിലുള്ള പൈപ്പ് വഴി പന്മന കോലത്ത് മുക്കിൽ എത്തുന്നകുടിവെള്ള പൈപ്പ് ലൈനിന്റെ തുടർച്ചയായി ദേശീയപാതയുടെവലതു ഭാഗത്ത് കൂടി കരുനാഗപ്പള്ളി വരെ പുതിയതായി 500എം എം അളവിൽ ഡി ഐ പൈപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പരിശോധനയാണ് നടന്നത്. കോലത്ത് മുക്കിൽ നിന്നും കരുനാഗപ്പള്ളി വരെ ദേശീയപാതയുടെ വലതുഭാഗത്ത് കൂടി കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിനും സ്ഥലം കുറവുള്ള ഭാഗങ്ങളിൽ സർവീസ് റോഡിൽ ഡെപ്റ്റ് നിർമ്മിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും ഉള്ള നിർദ്ദേശം പരിശോധിച്ചു. കരുനാഗപ്പള്ളി അമൃത് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിനായി ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം അടിയന്തിരമായി ചേരുന്നതാണെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു.
ദേശീയപാത വിഭാഗം ഡെപ്യൂട്ടി മാനേജർ ഭരത്, വിശ്വസമുദ്ര എ ജി എം അനിൽകുമാർ, കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിറാസ് , അസിസ്റ്റന്റ് എൻജിനീയർമാരായ ശ്രീകുമാർ ഷീന എന്നിവർ പരിശോധനയിൽ പങ്കെടുത്തു