വേങ്ങ .വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ രണ്ട് ദിവസം നീണ്ടു നിന്ന ഇരുപത്തി നാലാമത് വാർഷികാഘോഷം സമു ചിതമായി ആഘോഷിച്ചു. പരിപാടികൾ ശ്രീ. കോവൂർ കുഞ്ഞുമോൻ എം. എൽ. എ. ഉൽഘാടനം ചെയ്തു.ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് കുറ്റിയിൽ നിസാം അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ടാർഗറ്റ് ബാൾ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം ശ്രീ. കോവൂർ കുഞ്ഞുമോൻ എം.എൽ. എ യും, സംസ്ഥാന തല ഖോ ഖോ ചാമ്പ്യൻ മാർക്കുള്ള സമ്മാനം ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽ എസ് കല്ലേലിഭാഗവും,ജില്ലാതല ഖോ ഖോ ചാമ്പ്യൻമാർക്കുള്ള മെമെന്റോ മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് പി. എം. സെയ്തും, കഴിഞ്ഞ അധ്യയന വർഷം ഒന്ന് മുതൽ ഒൻപതാം ക്ലാസ്സു വരെ മികച്ച പ്രകടനം അക്കാഡമിക് തലത്തിൽ കാഴ്ചവച്ച വിദ്യാർഥികൾക്കുള്ള മെമെന്റൊയും, പ്രശസ്തി പത്രവും ചെയർമാൻ എ. എ. റഷീദും, ജില്ലാ തല സഹോദയ മത്സരങ്ങളിൽ വിജയികളായാവർക്കുള്ള ട്രോഫി ട്രഷറർ കൊടിയിൽ ലത്തീഫും, കഴിഞ്ഞ വർഷത്തെ മികച്ച അച്ചടക്ക സമിതി പ്രവർത്തകർക്കുള്ള അംഗീകാര പത്രം വൈസ് ചെയർമാൻ ഇ. സുബൈർ കുട്ടി കെ. കെ. വില്ലയും, മുൻ വർഷം സി. ബി. എസ്. സി. പത്താം ക്ലാസ്സ് പരീക്ഷയിൽ ശ്രദ്ധേയമായ വിജയം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും, പ്രശസ്തി പത്രവും മാനേജർ വിദ്യാരംഭം ജയകുമാറും വിതരണം ചെയ്തു. പരിപാടിയിലെ മുഖ്യാതിഥി യായി ഫ്ലവഴ്‌സ് ടി. വി. ടോപ് സിങ്ങർ ഫെയിം കുമാരി അസ്ന നിസാമും, പ്രത്യേക ക്ഷണിതാവായി സീ ടി. വി സരിഗമ ഫെയിം ശ്രീജിത്ത് ബാബുവും പങ്കെടുത്തു. പ്രിൻസിപ്പൽ എസ്. മഹേശ്വരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച ഹൌസിനുള്ള റോളിങ് ട്രോഫി അസ്ത്ര ഹൗസ് ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ളായ വൈ. ഷാജഹാൻ, സനൽകുമാർ എന്നിവരും, ഗ്രാമപ്പഞ്ചായത്തങ്ങങ്ങളായ റാഫിയ നവാസ്, ജലജ രാജേന്ദ്രൻ, സജിമോൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രവർത്തനങ്ങൾക്ക് സീനിയർ പ്രിൻസിപ്പൽ ടി. കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം, പ്രീ പ്രൈമറി കോർഡിനേറ്റർ ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി ദീപ, അധ്യാപകരായ സാലിം, സന്ദീപ് ആചാര്യ, റാം കൃഷ്ണൻ, പ്രിയമോൾ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ഹെഡ് ഗേൾ പൂജ സ്വാഗതവും, ഹെഡ് ബോയ് അർജുൻ കലാപ്രകടനങ്ങളുമുണ്ടായിരുന്നു.