മൈനാഗപ്പള്ളി.വേങ്ങ സെൻട്രൽ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടന കർമ്മം സി.ആർ.മഹേഷ് എം.എൽ.എ നിര്‍വഹിച്ചു. ജമാഅത്ത് പ്രസിഡൻറ് എം. താജുദ്ദീൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ, എബി ജോൺ , എം.അബ്ദുൽസലാം കുട്ടി, വേങ്ങ വഹാബ്, എം. നിസാറുദ്ദീൻ,ഷിബു ഇബ്രാഹിം, പി.സജീവ് എന്നിവർ സംസാരിച്ചു.