ശാസ്താംകോട്ട:കേന്ദ്ര അവഗണയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ കുന്നത്തൂർ ഏരിയയിലെ ഓട്ടോ – ടാക്സി – ലൈറ്റ് മോട്ടോർ മേഖലയിലെ തൊഴിലാളികളും കുടുംബാാംഗങ്ങളും പങ്കെടുക്കാൻ തീരുമാനിച്ചു.ബി.സി പിള്ള അധ്യക്ഷത വഹിച്ചു.യോഗം യൂണിയൻ ജില്ലാ സെക്രട്ടറി ജി.ലാലു മണി ഉത്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി എൻ.നിയാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സിഐടിയു ഏരിയാ സെക്രട്ടറി എൻ.യശ്പാൽ,പി..ദിലീപ്, ജി.പ്രിയദർശിനി,ബാബു ഗീതാഞ്ജലി, ഉണ്ണികൃഷ്ണൻ,മധു,മോഹനൻപിള്ള, പ്രസന്നൻ,ആർ.മണിയൻ,മുരളീധരൻ പിളള തുടങ്ങിയവർ സംസാരിച്ചു.