യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം: മുന്‍വിരോധം മൂലം യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. നീണ്ടകര പവിഴത്ത് വീട്ടില്‍ ആഘോഷ് (36) ആണ് ചവറ പോലീസിന്റെ പിടിയിലായത്. നീണ്ടകര സ്വദേശി തോംസണിനെ പ്രതിയടക്കമുള്ള സംഘം മാരകായുധം ഉപയോഗിച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പ്രതിയുടെ സുഹൃത്ത് രാഹുലിന്റെ നീണ്ടകര എസ്എന്‍ കലങ്കിന് സമീപമുള്ള കടയില്‍ ജ്യൂസ് കുടിക്കാനെത്തിയ തോംസണിനെ മുന്‍വിരോധത്താല്‍ പ്രതികള്‍ സ്റ്റീല്‍ കത്തിക്ക് വെട്ടുകയും കടയിലിരുന്ന ചുറ്റികയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ പരാതിയില്‍ പോലീസ് ആഘോഷിനെ പിടികൂടുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.