മോഷണകേസുകളിലെ പ്രതി കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍

Advertisement

കൊല്ലം: നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. ഇരവിപുരം വാളത്തുംഗല്‍ ചേരിയില്‍ ചേതന നഗര്‍ 165- ഉണ്ണിനിവാസില്‍ ഉണ്ണിമുരുകന്‍ (29) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2019 മുതല്‍ കൊല്ലത്തും സമീപ ജില്ലകളിലുമായി പത്തോളം മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇതില്‍ രണ്ട് കേസുകളില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ എന്‍. ദേവിദാസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്.