തടാകത്തില്‍ വഞ്ചിമറിഞ്ഞുണ്ടായ ദുരന്തത്തിന്റെ 42 ാം വാര്‍ഷികം ഇന്ന്

Advertisement

ശാസ്താംകോട്ട. തടാകത്തില്‍ വഞ്ചിമറിഞ്ഞുണ്ടായ ദുരന്തത്തിന്റെ 42 ാം വാര്‍ഷികം ഇന്ന് തടാകതീരത്ത് നടക്കും. 1982 ജനുവരി 16ന് തടാകത്തിവലെ അമ്പലക്കടവില്‍ നിന്നും വെട്ടോലിക്കടവിലേക്കുപോയ യാത്രാവള്ളവും മറുവശത്തുനിന്നും വന്ന വള്ളവുംകുട്ടിത്തട്ടി മറിയുകയായിരുന്നു. ആഴ്ചചന്തകഴിഞ്ഞുമടങ്ങിയവരും വിദ്യാര്‍ത്ഥികളും തൊഴിലാളികളുമാണ് മുങ്ങിമരിച്ചത്. ഇവരെ അനുസ്മരിച്ച് നമ്മുടെ കായല്‍ക്കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് അമ്പലക്കടവില്‍ ചിരാതുകള്‍ ഒഴുക്കി നാട്ടുകാര്‍ കണ്ണീരോര്‍മ്മ പങ്കുവയ്ക്കും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുക്കും