പേപ്പട്ടി ആക്രമണം,ഓച്ചിറ,ക്ളാപ്പന, കുലശേഖരപുരം വഴി തഴവയ്ക്ക്, കടിയേറ്റവര്‍ ഇരുപതിലേറെ

Advertisement

കരുനാഗപ്പള്ളി.തെരുവ് നായ കടിച്ച് നിരവധി പേർക്ക് പരിക്ക് കടിച്ച നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. രാവിലെ 9 മണി മുതൽ ഓച്ചിറ ഭാഗത്ത് നിന്നാണ് കരുനാഗപ്പള്ളി താലൂക്കിൽ നായ കടി ആരംഭിച്ചത്.തുടർന്ന് ക്ലാപ്പന / കുലശേഖരപുരം വഴി 15 ൽ പരം പേരെ ആക്രമിച്ച ശേഷം തഴവ പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ് .

കായംകുളം ഭാഗത്ത് നിന്നാണ് തുടങ്ങിവെച്ചത് വീട്ട് മുറ്റത്ത് നിന്ന വൃദ്ധ സ്ത്രീകൾ ഉൾപ്പെടെ കാലിലും നെഞ്ചിലുമായി നിരവധി പേർക്കാണ് കടിയേറ്റത്. പ്രദേശവാസികൾ പേ പിടിച്ച നായയെ വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും കുതറി ഓടുകയായിരുന്നു.പഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും നായയെ പിടികൂടാനുള്ള സംഘത്തെ അറിയിച്ചു കാത്തിരിക്കുകയാണ്.കടിയേറ്റ ചിലരെ വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.