ചാത്തന്നൂര്‍ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികം

Advertisement

ചാത്തന്നൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികം ബാലപുരസ്‌കാര ജേതാവും ഗായകനുമായ ആദിത്യ സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. സേതുമാധവന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. പ്രതിഭകളെ ആദരിക്കലും കുട്ടികള്‍ക്കുള്ള സമ്മാനദാനവും പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു നിര്‍വ്വഹിച്ചു. കവി അടുതല ജയപ്രകാശ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ എസ്. രാഖി, സ്‌കൂള്‍ ലീഡര്‍ സയ്യിദ് ബാസ്സില്‍ ചിസ്തി, ഡെപ്യൂട്ടി ലീഡര്‍ പി.എസ്. അദ്വൈത് തുടങ്ങിയവര്‍ സംസാരിച്ചു.