കൊല്ലം.ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കണമെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു . ട്രെയിനുകൾ പതിവായി വൈകിയോടുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.എറണാകുളം ഭാഗത്ത് നിന്ന് ഒരേ ദിശയിൽ തിരുവനന്തപുരത്തേക്ക് പോകുന്ന ഇന്റർസിറ്റി വൈകി വരുമ്പോൾ വഞ്ചിനാട് എക്സ്പ്രസ് ഇൻറർ സിറ്റിക്ക് കടന്നുപോകുന്നതിന് വേണ്ടി പതിവായി പെരിനാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്നത് അവസാനിപ്പിക്കണമെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അധികാരികളോട് ആവശ്യപ്പെട്ടു.
ഇതുമൂലം നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലാവുകയും കൃത്യസമയത്ത് തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകളിലും സ്കൂൾ കോളേജുകളിലും എത്തുന്ന വിദ്യാർത്ഥികൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു .ഇത് അവസാനിപ്പിക്കണമെന്നും ട്രെയിനുകളുടെ വൈകി ഓട്ടം അവസാനിപ്പിക്കണമെന്നും എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റുകളുടെ എണ്ണം വർധിപ്പിക്കണം എന്നും എറണാകുളത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ആദ്യം വരുന്ന ട്രെയിൻ ആദ്യം വിടാൻ നടപടി സ്വീകരിക്കണമെന്നുംസതേൺ റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ റെയിൽവേ അധികാരികളോട് ആവശ്യപ്പെട്ടു. സതേൺ റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ സമരം പ്രസിഡൻറ് സജീവ് പരിശവിള ഉദ്ഘാടനം ചെയ്തു ഷിബു ഇബ്രാഹിം അധ്യക്ഷത വഹിച്ച യോഗത്തിൽ നിഷാദ് എ, പ്രജിത്ത് എന്നിവർ സംസാരിച്ചു