കൊല്ലം: ചവറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരമായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി പന്മന ചിറ്റൂര്‍മുറി രാജു ഭവനില്‍ കൊച്ചനി എന്ന അനില്‍ കുമാര്‍ (42)നെ ആണ് കാപ്പ ചുമത്തി കൊല്ലം സിറ്റി പോലീസ് ജില്ലയില്‍ നിന്ന് ആറുമാസ കാലയളവിലേക്ക് പുറത്താക്കിയത്.
കൊല്ലം സിറ്റി പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി നിശാന്തിനി ആണ് ഉത്തരവിറക്കിയത്.