ശാസ്താംകോട്ട. തടാക ദുരന്തത്തിന്റെ 42 ആം വാർഷികം അമ്പലക്കടവിൽ നടന്നു. നമ്മുടെ കായൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കോവൂർ കുഞ്ഞു കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ മരണമടഞ്ഞ 24 പേരുടെ ഓർമ്മയ്ക്കായി തടാക തീരത്ത് മുൻ എംപി കെ. സോമപ്രസാദ് ദീപങ്ങൾ തെളിയിച്ചു. കായൽ കൂട്ടായ്മ കൺവീനർ എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ,പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി,മുൻ ബ്ലോക്ക് പ്രസിഡന്റ് അൻസർ ഷാഫി അംഗങ്ങളായ സനൽകുമാർ,തുണ്ടിൽ നൗഷാദ്, സുന്ദരേശൻ, പഞ്ചായത്ത് അംഗങ്ങളായ എം രജനി, ഗുരുകുലം രാഗേഷ്, പ്രകാശിനീ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ രാജേന്ദ്രൻ പിള്ള, ഫയർ സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ നായർ കായൽ കൂട്ടായ്മ പ്രവർത്തകരായ സന്തോഷ്, സുനിൽ, കപിൽ, മോനി, സിനു എന്നിവർ സംസാരിച്ചു.