പോരുവഴി. കമ്പലടി ചാണായിക്കുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ അശ്വതി തിരുനാൾ മഹോത്സവത്തിന് ജനുവരി 17, ബുധനാഴ്ച തുടക്കമാവും. പുരാതനമായ ക്ഷേത്രത്തിൻ്റെ പരമ്പരാഗത അവകാശികളായ കമ്പലടി, പള്ളീമുറി, പനപ്പെട്ടി, നടുവിലേമുറി, വടക്കേമുറി, അമ്പലത്തുംഭാഗം കരക്കാരുടെ സഹകരണത്തോടെയാണ് ഉത്സവ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 8 മണി മുതൽ ഭാഗവത പാരായണം, വൈകിട്ട് 6 30 ന് വിശേഷാൽ ദീപക്കാഴ്ച, നിറപറ സമർപ്പണം.
ജനുവരി 18, വ്യാഴാഴ്ച രാവിലെ 5 45 ന് ഗണപതി ഹോമം, 6 മണിക്ക് പൊങ്കാല, 8 മണി മുതൽ ഭാഗവത പാരായണം, 9 മണി മുതൽ നിറപറ സമർപ്പണം, 10 മണി മുതൽ, ക്ഷേത്രം തന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ഇല്ലം ബ്രഹ്മശ്രീ ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി ആർ രാംജിത്തിൻ്റെയും കാർമ്മികത്വത്തിൽ നടക്കുന്ന കലശപൂജകൾ, നൂറും പാലും, വൈകിട്ട് 4 മണിക്ക് കെട്ടുകാഴ്ച, ജീവത എഴുന്നള്ളത്ത്, വൈകിട്ട് 6 30 ന് ദീപാരാധന, വിശേഷാൽ ദീപക്കാഴ്ച, ആകാശ വിസ്മയക്കാഴ്ച, 7 30 ന് കുടമുക്ക് സിസ്റ്റേഴ്സിൻ്റെ നാദസ്വരക്കച്ചേരി, രാത്രി 9 മണി മുതൽ തൃശൂർ സദ്ഗമയ യുടെ നാടകം – ‘ഉപ്പ്’ എന്നിവയാണ് പരിപാടികൾ.