അഞ്ചലിൽ സ്വകാര്യ ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

Advertisement

അഞ്ചൽ വടമണിൽ സ്വകാര്യ ബസ് മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു. അഞ്ചൽ അഗസ്ത്യക്കോട് റോഡിൽ വടമൺ സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.