മൈനാഗപ്പള്ളി:മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കല്ലുകടവ് ഓട്ടോ ഡ്രൈവർമാർ നടത്തിയ നാലാം ഉത്സവം സമൂഹത്തിന് മാതൃകയായി .
നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്ത താലപ്പൊലിക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഇരുപതിലധികം ക്യാൻസർ,കിഡ്നി രോഗികൾക്ക് ചികിത്സാ സഹായ വിതരണം നടത്തി.
സാംസ്‌കാരിക സമ്മേളനം ഗാനരചിതാവ് വയലാർ ശരത് ചന്ദ്ര വർമ ഉത്ഘാടനം ചെയ്തു.
മാനവ സേവയാണ് മാധവ സേവയെന്നും,
സമൂഹത്തിലെ ദുഃഖിതർക്ക് താങ്ങാകുമ്പോഴാണ് ഈശ്വരപൂജ യഥാർഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അളവറ്റ ഈശ്വരകാടാക്ഷമാണ് ഇതിലൂടെ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്തംഗം അജി ശ്രീക്കുട്ടൻ അധ്യക്ഷത വഹിച്ചു.
ചികിത്സാ സഹായ വിതരണം ഡിസിസി ജനറൽ സെക്രട്ടറി
രവിമൈനാഗപ്പള്ളി,
മാധ്യമ പ്രവർത്തകൻ പി. കെ. അനിൽ കുമാർ എന്നിവർ നിർവഹിച്ചു.
സി.ആർ.മോഹനൻ പിള്ള, ഫാ.കെ.കെ. കുരുവിള ,അനസ് ഫൈസി,അഫ്സാദ് കുഴിക്കാല, എസ്.ജയന്തൻ,കെ.അനിൽ,കെ.നിയാസ്,
എസ്.ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ കലാകാരൻ മാരായ ജയേഷ്, മനു, ശ്രീജിത്ത് ബാബു, അനീഷ് വാസുദേവൻ എന്നിവർക്ക് ഉപഹാരം നൽകി.
എൻ.സന്തോഷ് സ്വാഗതവും കെ.അനീഷ് നന്ദിയും പറഞ്ഞു.
തുടർന്ന് തിരുവാതിര, നാടൻ പാട്ട് എന്നിവയും നടന്നു.