ബൈക്ക് ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു; ആളിനെ തിരിച്ചറിഞ്ഞില്ല

Advertisement

ചാത്തന്നൂര്‍: ബൈക്ക് ഇടിച്ച് പരിക്കേറ്റ വഴിയാത്രക്കാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചേയാണ് അപകടമുണ്ടായത്. വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച വാഹനം നിര്‍ത്താതെ പോയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ആളിനെ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ ചാത്തന്നൂര്‍, കാരംകോട് സ്പിന്നിംഗ് മില്ലിന് സമീപമാണ് അപകടമുണ്ടായത്. ചോര വാര്‍ന്നു കിടന്ന ആളെ ദേശീയ പാതയുടെ കരാറുകാരുടെ സുരക്ഷാ ജീവനക്കാരാണ് രാവിലെ ആറു മണിയോടെ കണ്ടത്. ഉടന്‍ സന്നദ്ധ പ്രവര്‍ത്തകരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയത് .
ഇടിച്ചു തെറിപ്പിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം തിരൂര്‍ സ്വദേശി അനുഷ്.സി. നായരാ(36)ണ് അപകടമുണ്ടായ ബൈക്ക് ഓടിച്ചിരുന്നത്. ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.

Advertisement