ചാത്തന്നൂര്‍: ചാത്തന്നൂര്‍ മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുള്ള പശ്ചാത്തലത്തില്‍ ന്യായമായ വിലയ്ക്ക് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ 5.28 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ചാത്തന്നൂര്‍ മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്.
1482.11 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ മത്സ്യവിപണന ഔട്ട്‌ലറ്റ്‌ലെറ്റുകള്‍, ഇറച്ചിക്കടകള്‍, ലേലഹാള്‍, പച്ചക്കറി കടകള്‍, ഫ്രീസര്‍ മുറി, പ്രിപ്പറേഷന്‍ മുറി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയ സജീകരണങ്ങള്‍ ഒരുക്കും. ജി.എസ്. ജയലാല്‍ എംഎല്‍എ അധ്യക്ഷനായി.