കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ക്കുള്ള വിശ്രമമുറിയും അനുബന്ധ ഓഫീസ് കെട്ടിടവും ഏര്‍പ്പെടുത്തി. പുതുതായി തുടങ്ങുന്ന സംവിധാനങ്ങള്‍ ഡിപ്പോയ്ക്ക് സമീപം ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നാടിന് സമര്‍പ്പിക്കും. സി.ആര്‍. മഹേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തും.