കൊട്ടാരക്കരയില്‍ നടുറോഡില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

Advertisement

കൊട്ടാരക്കര: നടുറോഡില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പനവേലി, ഇരുകുന്ന് കീഴയില്‍ പുത്തന്‍ വീട്ടില്‍ അപ്പുക്കുട്ടന്‍ (62) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് വാളകം ജങ്ഷനില്‍ ആണ് സംഭവം. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കൊട്ടാരക്കര പനവേലി സ്വദേശിയായ റെജിയെ ജങ്ഷനില്‍ പെട്ടിക്കട നടത്തിവന്നിരുന്ന അപ്പുക്കുട്ടന്‍ മദ്യലഹരിയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
വയറ്റിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റ റെജിയെ ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ ഐഎസ്എച്ച്ഒ പ്രശാന്ത്. വി.എസ്, എസ്‌ഐ പ്രദീപ്. പി.കെ., എസ്‌ഐ രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.