ശാസ്താംകോട്ട:അമ്പലത്തുംഭാഗം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിൽ പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് നേതൃത്വം നൽകിയ പാനൽ പരാജയപ്പെട്ടു.

സുഭാഷ് മകയിരം
ക്ഷീര കർഷക സംരക്ഷണ സമിതി പാനലിൽ മത്സരിച്ചവർ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.എൽഡിഎഫ് പിന്തുണയോടെയാണ് ഇവർ മത്സരിച്ചത്.അരവിന്ദാക്ഷൻ പിള്ള,ജയിംസ്.വൈ,മഹേഷ്.എസ്,മണിവർണൻ പിളള,സുഭാഷ്.എൽ,ആമിന,രമ.കെ,സരസ്വതി,ബിനീഷ് എന്നിവരാണ് ക്ഷീര കർഷക സംരക്ഷണ സമിതി പാനലിൽ വിജയിച്ചത്.പ്രസിഡന്റായി സുഭാഷ് മകയിരത്തിനെ തെരഞ്ഞെടുത്തു.