മാത്യൂസ് ദ്വിതീയൻ ബാവയുടെ ഓർമ്മപ്പെരുന്നാൾ ഞായറാഴ്ച കൊടിയേറും

Advertisement

ശാസ്താംകോട്ട:മലങ്കര ഓർത്തഡോക്സ് സഭയുടെ ആറാം കാതോലിക്കാ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ
ഏലിയാ ചാപ്പലിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 18-ാം ഓർമ്മപ്പെരുന്നാൾ ഞായറാഴ്ച
കൊടിയേറും. 26ന് സമാപിക്കും.21ന് രാവിലെ 8ന് കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ
ദിവന്നാസിയോസിന്റെ കാർമികത്വത്തിൽ കുർബാന,തുടർന്ന് കൊടിയേറ്റ്.ഉച്ചയ്ക്ക് 1ന് അഖില മലങ്കര സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി
മാത്യൂസ് ദ്വിതീയൻ മെമ്മോറിയൽ
പ്രസംഗ മത്സരവും എക്കാറാ മത്സരവും.22ന് രാവിലെ 10 ന് കൊല്ലം,തിരുവനന്തപുരം,മാവേലിക്കര,അടൂർ-കടമ്പനാട്, കൊട്ടാരക്കര – പുനലൂർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ
വൈദികയോഗവും പഠനക്ലാസും നടക്കും.ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ
തീമോത്തിയോസ് ഉദ്ഘാടനം ചെയ്യും.വടകര സാന്ത്വള ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഡോ.എഡ്വേർഡ് ജോർജ്ജ് ക്ലാസ് നയിക്കും വൈകിട്ട് 6.45 ന് ഫാ.ജോയിക്കുട്ടി വർഗ്ഗീസ് ധ്യാനം നയിക്കും.23ന് രാവിലെ 10 ന് സുവിശേഷ സംഘം,മർത്തമറിയം വനിതാ സമാജം എന്നിവയുടെ
സംയുക്താഭിമുഖ്യത്തിൽ
നടക്കുന്ന ധ്യാനം ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർഏലിയാസ് നയിക്കുംവൈകിട്ട് 6.45 ന് ഫാ.തോമസ് ദാനിയേൽ ധ്യാനം നയിക്കും.24ന് രാവിലെ 9.30ന്
സൺഡേസ്കൂൾ,ബാലസമാജം,
യുവജനപ്രസ്ഥാനം ഭാരവാഹികളുടെ സംഗമത്തിൽ കോട്ടയം ബസേലിയോസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ.തോമസ് കുരുവിള ക്ലാസ് നയിക്കും.11ന് തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ
ഗ്രിഗോറിയോസിന്റെ കാർമികത്വത്തിൽ കുർബാന. വൈകിട്ട് 6 45 ന് ഫാ.ലെസി.പി.ചെറിയാൻ ധ്യാനം നയിക്കും.25ന് രാവിലെ 7.15ന് അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേമിന്റെ കാർമികത്വത്തിൽ കുർബാന,9.30ന് ക്രിസ്തീയ സംഗീതാർച്ചന, 10.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് അധ്യക്ഷത വഹിക്കും.സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുസ്മരണ പ്രഭാഷണം നടത്തും.ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അനുഗ്രഹ പ്രഭാഷണം നടത്തും
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗ്ഗീസ് അമയിൽ,അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ് എബ്രഹാം,ഫാ.തോമസ് വർഗ്ഗീസ് ചാവടിയിൽ,ഫാ.സാമുവൽ.റ്റി.ജോർജ് എന്നിവർ പ്രസംഗിക്കും.വൈകിട്ട് 4 ന്
തീർത്ഥാടകർക്ക് സ്വീകരണം.വൈകിട്ട് 6 45 ന് അനുസ്മരണ സന്ദേശം തുമ്പമൺ ഭദ്രാസനാധിപൻ
ഡോ.എബ്രഹാം മാർ സെറാഫിം നടത്തും.തുടർന്ന് പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ച് പുതിയ വഴിയിൽ കൂടി കുരിശിങ്കൽ ധൂപപ്രാർത്ഥനയ്ക്കു ശേഷം പഴയ വഴിയിൽ കൂടി പള്ളിയിൽ എത്തും.തുടർന്ന്
ശ്ശൈഹീക വാഴ്വ്വ്.26ന് രാവിലെ 8ന് പരിശുദ്ധ ബസ്സേലിയോസ്
മാർത്തോമ്മാ മാത്യൂസ് തൃതീയൻ
കാതോലിക്കാ ബാവായുടെയും
അഭി.പിതാക്കന്മാരുടെയും
മുഖ്യ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന,ശ്ലൈഹീക വാഴ്വ്വ്,പുസ്തക പ്രകാശനം,നേർച്ചവിളമ്പ്,കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.