പരവൂര്‍: അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ലാ ജഡ്ജി നെടുങ്ങോലം പ്രശാന്തിയില്‍ അജിത് കുമാറിന്റെ ഭാര്യ അനീഷ്യ(41)യെയാണ് വീടിനുള്ളില്‍ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അജിത് കുമാര്‍ പുറത്ത് പോയി തിരിച്ചു വന്നപ്പോള്‍ ബെഡ് റൂം അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് ഉണ്ടായ സംശയത്താല്‍ തള്ളി തുറന്നപ്പോള്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പരവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. മേലുദ്യോഗസ്ഥര്‍ ശകാരിച്ചതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മകള്‍: ഇഷാനി (ഡല്‍ഹി പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി).