കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് അനിവാര്യം:അബ്ദുസമദ് സമദാനി എം.പി

Advertisement

ശാസ്താംകോട്ട : കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തേണ്ടത് മതേതര രാജ്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി
അബ്ദു സമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു.യുഡിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണ സദസ് ചക്കുവള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.അതിന് തടയിട്ട് നമ്മൾ പുലർത്തിപ്പോരുന്ന മതേതരത്വവും സാഹോദര്യവും നിലനിർത്താൻ കോൺഗ്രസിന് മാത്രമേ കഴിയുവെന്ന കാര്യത്തിൽ തർക്കമില്ല.രാജ്യത്ത് കോൺഗ്രസിന് ബദൽ കോൺഗ്രസ് മാത്രമാണുള്ളതെന്ന് അദ്ദേഹം
ഓർമപ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ട് ബിജെപി വിജയിക്കുമ്പോൾ സന്തോഷിക്കുന്ന സിപിഎമ്മിന് എന്ത് രാജ്യ സ്നേഹമാണ് ഉള്ളതെന്ന് അവർ തന്നെ വ്യക്തമാക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.യുഡിഎഫ് ബ്ലോക്ക് ചെയർമാൻ ഗോകുലം അനിൽ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.കെ.സി.രാജൻ,
പി.രാജേന്ദ്ര പ്രസാദ്,എം.വി.ശശികുമാരൻ നായർ , സി.മോഹനൻ പിള്ള,അഡ്വ.സുൽഫിക്കർ സലാം,തോപ്പിൽ ജമാലുദീൻ,കുളക്കട രാജു,കെ.എസ് വേണുഗോപാൽ,ഇടവനശ്ശേരി സുരേന്ദ്രൻ,സുധാകരൻ പള്ളത്ത്,പ്രകാശ് മൈനാഗപ്പള്ളി,വൈ.ഷാജഹാൻ,കാരക്കാട്ട് അനിൽ,അനു താജ്,ആയിക്കുന്നം അബ്ദുൽ അസീസ്,കല്ലടഫ്രാൻസിസ്,ബിജു മൈനാഗപ്പള്ളി,ഹുസൈൻ പോരുവഴി,പി.നൂർദീൻ കുട്ടി,കല്ലട വിജയൻ,തുണ്ടിൽ നൗഷാദ്, കെ.സുകുമാരപിളള,മെക്ക വഹാബ്, കാരുവള്ളിൽ ശശി,പി.കെ രവി,രവി മൈനാഗപ്പള്ളി,കാഞ്ഞിരവിള അജയകുമാർ,കല്ലട ഗിരീഷ്, കെ.കൃഷ്ണൻ കുട്ടി നായർ,സുഹൈൽ അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement