ശാസ്താംകോട്ട:പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ
ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കൊല്ലം, തിരുവനന്തപുരം,മാവേലിക്കര,
അടൂർ-കടമ്പനാട്, കൊട്ടാരക്കര – പുനലൂർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ നടന്ന
വൈദികയോഗവും പഠനക്ലാസും ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ
തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് അധ്യക്ഷത വഹിച്ചു.കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ്,ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്,വൈദിക സംഘം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.ഡോ.നൈനാൻ വി ജോർജ്,ജോയിൻറ് സെക്രട്ടറി ഫാ.ഡോ.മാത്യു വർഗീസ്,ചാപ്പൽ മാനേജർ ഫാ.സാമുവൽ.ടി.ജോർജ് എന്നിവർ പ്രസംഗിച്ചു.വടകര സാന്ത്വള ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ.എഡ്വേർഡ് ജോർജ്ജ് ക്ലാസ് നയിച്ചു.സന്ധ്യാനമസ്കാരത്തെ തുടർന്ന് നടന്ന ധ്യാനം ഫാ.ജോയിക്കുട്ടി വർഗ്ഗീസ് നയിച്ചു.ചൊവ്വ രാവിലെ 10നു സുവിശേഷ സംഘം, മർത്തമറിയം വനിതാ സമാജം എന്നിവയുടെ
സംയുക്താഭിമുഖ്യത്തിൽ
നടക്കുന്ന ധ്യാനം ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് നയിക്കും.വൈകിട്ട് 6.45നു ഫാ.തോമസ് ഡാനിയേൽ ധ്യാനം നയിക്കും.