നെടുങ്ങോലത്ത് ഇന്നലെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പരവൂര്‍ മുന്‍സിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ശബ്ദസന്ദേശം പുറത്ത്. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കിയെന്നാണ് ശബ്ദസന്ദേശം, ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കിയെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപം പ്രശാന്തിയില്‍ എസ്.അനീഷ്യയെ ഇന്നലെ രാവിലെ 11.30 ഓടെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.