മലനട – തിരുവനന്തപുരം സ്റ്റേ സർവ്വീസ് പുനരാരംഭിച്ചു,ആരു കൊണ്ടുവന്നു, കോവൂരോ മഹേഷോ

Advertisement

ശാസ്താംകോട്ട : വർഷങ്ങൾക്ക് മുൻപ് നിർത്തലാക്കിയ മലനട – തിരുവനന്തപുരം സ്റ്റേ സർവ്വീസ് പുനരാരംഭിച്ചു ബസ് പുനരാരംഭിച്ചത് ആരുടെ ശ്രമഫലമായിട്ടാണെന്ന മല്ർസരത്തില്‍ രണ്ട് ഫ്ളാഗ് ഓഫും നടന്നു..കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോയിൽ സി.ആർ മഹേഷ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു മഹേഷ് കെബി ഗണേഷ്കുമാറിന് നിവേദനം നല്‍കിയാണ് ബസ് പുനരാരംഭിച്ചതെന്ന് മഹേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇട് നവകേരള സദസില്‍ കിട്ടിയ പരാതിപ്രകാരമാണെന്നും അതല്ല കോവൂര്‍ കുഞ്ഞുമോന്‍ നേരിട്ട് മന്ത്രിക്ക് നിവേദനം നല്‍കിയതാണെന്നും തരാതരം പ്രചരണം കുന്നത്തൂരില്‍ നടക്കുന്നു.

മലനടയില്‍ ഇടതുപപക്ഷക്കാര്‍ ഒരു ഫ്ളാഗ് ഓഫ് കോവൂര്‍ കുഞ്ഞുമോന്ർ എംഎല്‍എയെക്കൊണ്ടും നടത്തിച്ചു..തിരുവനന്തപുരത്തു നിന്നും കൊല്ലം -കരുനാഗപ്പള്ളി -ചക്കുവള്ളി വഴി രാത്രി 10.30 ന് ബസ് മലനടയിൽ എത്തും.അടുത്ത ദിവസം രാവിലെ 5ന് മലനടയിൽ നിന്നും കരുനാഗപ്പള്ളി,മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.മെഡിക്കൽ കോളേജിലേക്കും മറ്റും പോകേണ്ട രോഗികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന സർവ്വീസാണിത്. ആരും കൊണ്ടുവന്നതായാലും നിന്നുപോകരുതേ എന്ന പ്രാര്‍ത്ഥനയാണ് നാട്ടുകാര്‍ക്ക്

Advertisement