മതേതര മനസ്സുകൾ സംഘപരിവാർ കുതന്ത്രങ്ങളെ തിരിച്ചറിയണം: വി.ടി ബൽറാം

Advertisement

ശാസ്താംകോട്ട : സംഘപരിവാർ കുതന്ത്രങ്ങളെ രാജ്യത്തെ മതേതര മനസ്സുകൾ തിരിച്ചറിയണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം.യൂത്ത് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം പ്രസിഡന്റായി ആകാശ് മുക്കട ചുമതലയേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടനാ മൂല്യങ്ങളെ തകർത്തു കൊണ്ടാണ് നരേന്ദ്രമോദിയും കൂട്ടരും രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തെയും പ്രാണ പ്രതിഷ്ഠയേയും തികഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രസർക്കാർ നോക്കിക്കണ്ടത്.നാടിനെ വിഘടിപ്പിച്ച് മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു. യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് സന്ദീപ് ശൂരനാട് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ,ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി നായർ,ഡിസിസി ജനറൽ സെക്രട്ടറി പി.നൂറുദ്ദീൻ കുട്ടി, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി,കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗം ബിച്ചു കൊല്ലം,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ,നേതാക്കളായ അഡ്വ.ബി.ശ്രീകുമാർ,ആർ.ഡി പ്രകാശ്,അജയൻ ഇഞ്ചക്കാട്,ശ്യാം ശൂരനാട്,എ.വി ശശിധരക്കുറുപ്പ്,സി.സരസ്വതിയമ്മ,ആശ രമേശ്‌,ആതുക്കാട്ട് രവീന്ദ്രൻ പിള്ള,അരുൺ ഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ഡിവൈഎഫ്ഐ വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്ന 25 ഓളം പ്രവർത്തകർക്ക് സ്വീകരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദരവും നൽകി.

Advertisement