കരുനാഗപ്പള്ളി. അംഗപരിമിതനായ വ്യക്തിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിലായി തൊടിയൂർ, കാട്ടയ്യത്ത് കിഴക്ക തിൽ താജുദ്ദീൻ മകൻ റമീസ്(38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടി യിലായത്. തഴവ സ്വദേശിയായ ഷാനവാസിനെയാണ് ഇയാൾ മാരകമായി പരി ക്കേൽപ്പിച്ചത്. ഷാനവാസിൻ്റെ സഹോദരിയുടെ മകനായ ആസിഫിനെ പ്രതി യായ റമീസ് ദേഹോപദ്രവം ഏൽപ്പിച്ചത് ഷാനവാസ് ചോദ്യം ചെയ്യ്‌തിരുന്നു. ഈ വിരോധത്തിൽ 16-ാം തീയതി വൈകിട്ട് 5 മണിയോടെ ഷാനവാസിനെ മാളിയേക്കൽ എഫ്.സി.ഐ ഗോഡൗണിന് സമീപത്തേക്ക് വിളിച്ച് വരുത്തി പ്രതിയായ റമീസ് ചീത്ത വിളിച്ച്കൊണ്ട് മൂർച്ചയേറിയ ആയുധവുമായി ആക്ര മിക്കുകയായിരുന്നു. ആയുധം ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ചത് ഷമീർ കൈകൊണ്ട് തടുത്തതിനാലാണ് ജീവൻ രക്ഷപ്പെട്ടത്.
വെട്ട് കൊണ്ട് ഇടതു കൈയ്യിൽ ആഴത്തിൽ മുറിവേറ്റ ഷാനവാ സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2008 മുതൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ രജി സ്റ്റർ ചെയ്തിട്ടുള്ള എട്ടോളം ക്രിമിനൽ കേസുകൾ പ്രതിയാണ് അറസ്റ്റിലായ റമീസ്. കൊലപാതകശ്രമം, നിരോധിത ലഹരി മരുന്ന് വ്യാപാരം, അടിപിടി വ്യക്തികൾക്ക് നേരെയുള്ള കൈയ്യേറ്റം, അക്രമം, കഠിനദേഹോപദ്രവം ഏൽപ്പി ക്കൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടു ള്ളത്. സ്ഥിരമായി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിൻ്റെ അടിസ്ഥാന ത്തിൽ ഇയാളെ 2010-ൽ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പി ച്ചിട്ടുണ്ട്. കരുനാഗപ്പള്ളി ഇൻസ്പെക്ട്‌ടർ ബിജു വി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷിഹാസ്, ഷമീർ ഷാജിമോൻ എസ്.സി.പി.ഓ മാരായ ഹാഷിം, ദീപ്തി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയ