യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: മുന്‍വിരോധം നിമിത്തം യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയിലായി. ശക്തികുളങ്ങര കാവനാട് അമ്പിളി ചേഴത്ത് വീട്ടില്‍ നിന്നും വടക്കേവിള സുരഭി നഗര്‍ 251-ല്‍, ഭദ്രാ ഗോവിന്ദത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണന്‍ എന്ന സുജിത്ത് സേനന്‍ (26), കിളികൊല്ലൂര്‍, ഗുരു നഗര്‍ 37-ല്‍ ചെഞ്ചേരി തൊടിയില്‍ വീട്ടില്‍ സൈജു(25), ഇയാളുടെ സഹോദരന്‍ സജിന്‍(24), മുണ്ടയ്ക്കല്‍ ഉദയ
മാര്‍ത്താണ്ഡപുരം അമൃതം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷാജു(27), ഇയാളുടെ സഹോദരന്‍ ഷെഹീര്‍(24), എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര സ്വദേശിയായ മാഹിനെ പ്രതികള്‍ വെട്ടിയും മര്‍ദ്ദിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു.

Advertisement