വിദേശ വനിതയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Advertisement

കൊല്ലം: ആസ്‌ട്രേലിയന്‍ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. പൊഴിക്കര, പുയ്യാവിളയില്‍ മുഹമ്മദ് ഷൈന്‍(28) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് 4ന് മയ്യനാട് താന്നിയിലുള്ള റിസോര്‍ട്ടിന് സമീപം കടല്‍ വെള്ളത്തില്‍ ഇറങ്ങി നിന്ന വിദേശ വനിതയായ യുവതിയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഇത് അവഗണിച്ച യുവതിയുടെ സമീപത്ത് എത്തിയ പ്രതി സ്വകാര്യ ഭാഗങ്ങളില്‍ കയറിപിടിച്ച് ലൈംഗികാതിക്രമം
നടത്തുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഇരവിപുരം പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement