ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

Advertisement

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി
പോലീസ് പിടിയിലായി. ചവറ തട്ടാശ്ശേരി ശ്രീ മന്ദിരം വീട്ടില്‍ സാജന്‍ ലാല്‍(36) ആണ് ചവറ പോലീസിന്റെ പിടിയിലായത്. 2009, 2011, 2012, 2019 എന്നീ വര്‍ഷങ്ങളില്‍ ചവറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
കേസുകളില്‍ ഉള്‍പ്പെട്ട ശേഷം മുങ്ങി നടന്ന ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരവെ കഴിഞ്ഞ ദിസവം ഇയാള്‍ പിടിയിലാവുകയായിരുന്നു. അതിക്രമം, ഭവനഭേദനം, സ്ത്രീകള്‍ക്ക് നേരെയുള്ള കൈയ്യേറ്റം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Advertisement