കൊല്ലത്ത് മദ്യപാനത്തിനിടയില്‍ വാക്ക്തര്‍ക്കം;സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: മദ്യപാനത്തിനിടയില്‍ ഉണ്ടായ വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ
കുത്തിക്കൊലപ്പെടുത്തിയ പ്രതികള്‍ മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടി
യിലായി. കൊല്ലം ആശ്രാമം ശ്രീ നിവാസില്‍ ഗോപന്‍(51), കടപ്പാക്കട, അക്ഷയ നഗര്‍-36 കരാളത്ത് വീട്ടില്‍ മധു (51) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
കടപ്പാക്കട ഉള്ളിരുപ്പ് തൊടിയില്‍ സ്വപ്‌നാലയം വീട്ടില്‍ മധു(55) ആണ് കൊല്ലപ്പെ
ട്ടത്. കഴിഞ്ഞ ദിവസം മദ്യാപാനത്തിനിടയില്‍ ഇവര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി പിണങ്ങിയതിനാല്‍ കടപ്പാക്കടയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മധുവിന്റെ താമസം. മരണപ്പെട്ട മധുവിന്റെ സഹോദരീ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ സ്ഥാനം മനസ്സിലാക്കിയ പോലീസ് സംഘം ഇവരെ കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊല്ലം എസിപി പ്രതീപിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, എസ്‌ഐമാരായ ഷബ്‌ന, ബിപിന്‍, അശോക് കുമാര്‍, സിപിഒ മാരായ ഷഫീക്ക്, അനു, ദീപു, ശ്രീഹരി, ആന്‍ഡ്രൂസ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement