കൊല്ലം: ഇരുചക്ര വാഹന മോഷണം അടക്കം നിരവധി മോഷണ കേസുകളില്‍ പ്രതിയായ
യുവാവ് പോലീസ് പിടിയിലായി. കണ്ണനല്ലൂര്‍, കുളപ്പാടം പാറവിള വീട്ടില്‍ സെയ്തലി(18) ആണ് ചവറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ പന്മന വില്ലേജില്‍ വടക്കുംതല കുറ്റിവട്ടത്ത് പടീറ്റതില്‍ വീട്ടില്‍ അബ്ദുള്‍ ജലീലിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനം വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ നിന്നും മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അബ്ദുള്‍ ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സെയ്തലി പിടിയിലായത്.
സെയ്തലിയും ഇയാളുടെ സഹായി ആയി പ്രവര്‍ത്തിച്ച പ്രായപൂര്‍ത്തിയാകാത്ത യുവാവും ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സെയ്തലിയെ പിടികൂടി ചോദ്യം ചെയ്യ്തതില്‍ ഇയാളും സംഘവും നടത്തിയിട്ടുള്ള നിരവധി മോഷണകുറ്റകൃത്യങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദേശീയപാത വികസന
ത്തിന്റെ ഭാഗമായുള്ള റോഡ് നിര്‍മ്മാണത്തിനായി വിശ്വസമുദ്ര കമ്പനി
യുടെ ഇടപ്പള്ളി കോട്ടയിലുള്ള യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഉദ്ദേശം 50 കിലോ
ഇരുമ്പ് കമ്പി മോഷണം പോയതുമായി ബന്ധപ്പെട്ട് ചവറ പോലീസ് രജിസറ്റര്‍
ചെയ്യ്ത കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കാ
യുള്ള തെരച്ചില്‍ നടത്തി വരികയാണ്.