ശാസ്താംകോട്ട : ദൈവീക ബന്ധവും മാനുഷിക ബന്ധവും ഒരുപോലെ കൊണ്ടുപോകുവാൻ കഴിവും സിദ്ധിയും സാധ്യതയും ഉള്ള ഒരു പിതാവായിരുന്നു മാത്യൂസ് ദ്വിതീയൻ ബാവയെന്ന് ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് അഭിപ്രായപ്പെട്ടു.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ
മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ
ഓർമ്മ പെരുന്നാളിന്റെ ഭാഗമായി മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളിൽ സഭയ്ക്കും സമൂഹത്തിനും അനുയോജ്യമായി നേതൃത്വം നൽകുവാൻ ദൈവം വരദാനമായി നൽകുന്ന യുഗ പുരുഷന്മാരുടെ കൂട്ടത്തിലാണ് മാത്യൂസ് ദ്വിതീയൻ ബാവയെ കാണുന്നതെന്നും ഡോ.ജോസഫ് മാർ ദിവന്നാസിയോസ് പറഞ്ഞു. ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അധ്യക്ഷത വഹിച്ചു.സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുസ്മരണ പ്രഭാഷണം നടത്തി.വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗ്ഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,ഭദ്രാസന സെക്രട്ടറി ഫാ.പി ടി ഷാജൻ, ഫാ.തോമസ് വർഗ്ഗീസ് ചാവടിയിൽ, ചാപ്പൽ മാനേജർ ഫാ.സാമുവൽ.ടി.ജോർജ് എന്നിവർ പ്രസംഗിച്ചു.കൊല്ലം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും വിവിധ പള്ളികളിൽ നിന്നും വന്ന തീർത്ഥാടകർക്ക് സ്വീകരണം നൽകി.തുമ്പമൺ ഭദ്രാസനാധിപൻ
ഡോ. എബ്രഹാം മാർ സെറാഫിം അനുസ്മരണ സന്ദേശം നൽകി.തുടർന്ന് പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ച് പുതിയ വഴിയിൽ കൂടി കുരിശിങ്കൽ ധൂപപ്രാർത്ഥനയ്ക്കു ശേഷം പഴയ വഴിയിൽ കൂടി പള്ളിയിൽ എത്തി.തുടർന്ന്
ശ്ശൈഹീക വാഴ്വ്വ് നടത്തി