ശാസ്താംകോട്ട. നൂറ് കണക്കിന് വരിക്കാരുടെ ഇൻ്റർനെറ്റ് നിലച്ചിട്ട് രണ്ടാം ദിവസം , മറുപടിയില്ലാതെ ബി എസ് എൻ എൽ. ഇന്നലെ രാവിലെ മുതൽ കിട്ടാതായ ഇൻ്റർനെറ്റ് ഇന്നും ശരിയായിട്ടില്ല. യു.ജി ഫൈബർ ജല അതോറിറ്റി പണിക്കിടെ ജെ സി ബി വച്ച് മാന്തിപ്പൊട്ടിച്ചു എന്ന് മാത്രമാണ് അറിയാൻ കഴിഞ്ഞത്.
ഇൻ്റർ നെറ്റ് അധിഷ്ഠിതമായി പഠനം പരീക്ഷ അടിയന്തര ജോലികൾ എന്നിവ ചെയ്യുന്നവർ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് . ഉന്നതാധികൃതർ ഇത്തരം കാര്യങ്ങൾ അറിഞ്ഞോ എന്ന തന്നെ സംശയമാണ് ഉത്തരവാദിത്വവും മറുപടി പറയലും എല്ലാം ഇപ്പോൾ കേബിൾ വിതരണ ക്കാരുടെ ചുമതല തന്നെ .
സ്വകാര്യ കേബിൾ കടന്നുകയറ്റത്തിൽ പഴയ ഹൃദയ ബന്ധം വച്ച് ബി എസ് എൻ എലിനെ ആശ്രയിക്കുന്ന അവസാന ആളുകളെ കൂടി ആട്ടിപ്പായിക്കുന്ന ദൗത്യമാണ് ഇപ്പോഴത്തെ ചുമതലക്കാരുടേതെന്ന് ആക്ഷേപമുണ്ട്