മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ
ഓർമ്മപ്പെരുന്നാൾ സമാപിച്ചു

Advertisement

ശാസ്താംകോട്ട:പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ
മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ
ഓർമ്മപ്പെരുന്നാൾ സമാപിച്ചു.മൗണ്ട് ഹോറേബ് മാർ ഏലിയ ചാപ്പലിൽ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ്
മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും സഖറിയ റമ്പാൻ നഥനയേൽ റമ്പാൻ എന്നിവരുടെ സഹ കാർമികത്വത്തിലും മൂന്നിന്മേൽ കുർബാന നടത്തി.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ്,ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്,മാവേലിക്കര ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ്,ചാപ്പൽ മാനേജർ ഫാ.ശാമുവൽ ടി ജോർജ് എന്നിവർ പങ്കെടുത്തു.തുടർന്ന് മാത്യൂസ് ദ്വിതീയൻ ബാവയുടെ കബറിങ്കൽ ധൂപ പ്രാർത്ഥന നടത്തി.ഓർത്തഡോക്സ് സഭ മുൻ മാനേജിംഗ് കമ്മിറ്റി അംഗവും കേരള സർവ്വ കലാശാല സിൻഡിക്കേറ്റ് അംഗവുമായിരുന്ന ഡോ.വർഗീസ് പേരയിൽ മാത്യൂസ് ദ്വിതീയൻ ബാവയെ കുറിച്ച് എഡിറ്റ്‌ ചെയ്ത “സ്നേഹത്തിന്റെ മന്ദഹാസം” എന്ന പുസ്തകം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മന് നൽകി പ്രകാശനം ചെയ്തു.ശ്ലൈഹീക വാഴ്വ്വ്, നേർച്ചവിളമ്പ്,കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിച്ചു.

Advertisement