ശാസ്താംകോട്ട കോളേജിൽ മോഡൽ പാർലമെന്റ് മത്സരം സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട : ജനാധിപത്യ സമ്പ്രദായമാണ് ലോകത്തു നിലവിലിരിക്കുന്ന സമ്പ്രദായങ്ങളിൽ മെച്ചപ്പെട്ടതെങ്കിലും അതിനെ സംരക്ഷിക്കാൻ പൊതുസമൂഹം ജാഗ്രതയോടെ ഇരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.സമകാലിക ഇന്ത്യയിൽ പാർലമെന്ററി സംവിധാനം എക്സിക്യൂട്ടീവിന്റെ ആധിപത്യത്തിലേക്ക് ചുരുങ്ങുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.കെഎസ്എം ഡി .ബി കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഇൻസ്റ്റിസ്റ്റുട്ട് ഓഫ് പാർലമെന്ററി അഫേഴ്സ്സും സംയുക്തമായി നടത്തുന്ന മോഡൽ പാർലമെന്റ് മത്സരത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നിൽ.പ്രിൻസിപ്പൽ ഡോ.കെ.സി പ്രകാശ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്,പി.ടി.എ വൈസ് പ്രസിഡന്റ് വൈ.ഷാജഹാൻ,ഗ്രാമ പഞ്ചായത്ത് അംഗം രജനി.എം,ഡോ.അരുൺ ഷനോജ് ഡി.എസ്,ഓഫീസ് സൂപ്രണ്ട് ശ്രീജ.ആർ,യൂണിയൻ ചെയർമാൻ മീനാക്ഷി ബി.എസ്,അഖിനേഷ്.എസ്.ആർ എന്നിവർ സംസാരിച്ചു.പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ.അനീഷ്.കെ സ്വാഗതവും ഷിനോജ്.എസ് നന്ദിയും പറഞ്ഞു.

Advertisement